നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 15 ലക്ഷത്തോളം രൂപ വില വരുന്ന അര കിലോ സ്വർണം പിടികൂടി. മലപ്പുറം തെയ്യാല ഒമച്ചപ്പുഴ കടവുകച്ചേരി വീട്ടിൽ ഹസ്രത്ത് ആണ് പിടിയിലായത്.
465.50 ഗ്രാം തൂക്കം വരുന്ന നാല് സ്വർണ ബിസ്‌ക്കറ്റുകളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. എൽ.ഇ.ഡി ലൈറ്റിനകത്ത് സ്വർണ ബിസ്‌ക്കറ്റുകൾ ഒളിപ്പിച്ച നിലയിലായിരുന്നു. റിയാദിൽ നിന്നും കൊച്ചിയിലേക്ക് വന്ന വിമാനത്തിലാണ് സ്വർണം കടത്തിയത്.