കൊച്ചി: മഹാരാജാസ് കോളജ് ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'സമകാലീന ഹിന്ദി സാഹിത്യത്തിലെ സ്വത്വാധിഷ്ഠിത നിരൂപണം' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദിദ്വിന ദേശീയ സെമിനാർ ഇന്ന് ആരംഭിക്കും.ബനാറസ് ഹിന്ദു സർവകലാശാല ഹിന്ദി വിഭാഗം പ്രൊഫ. ശ്രീപ്രകാശ് ശുക്ല ഉദ്ഘാടനം ചെയ്യും. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ.കെ.ജയകുമാർ അദ്ധ്യക്ഷത വഹിക്കും. കുസാറ്റ് ഹിന്ദി വിഭാഗം മുൻ പ്രൊഫസർമാരായ ഡോ.എൻ.മോഹനൻ,ഡോ.കെ.വനജ തുടങ്ങിയവർ പങ്കെടുക്കും. ഹിന്ദി വിഭാഗം മേധാവി ഡോ.ഇന്ദു വെൽസാർ, പ്രോഗ്രാം കോ ഓഡിനേറ്റർ ജീത പി. എട്ടുരുത്തിൽ എന്നിവർ സംസാരിക്കും.