sn-college-kedamagalam-
കെടാമംഗലം എസ്.എൻ. കോളേജിൽ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ നിർവഹിക്കുന്നു.

പറവൂർ : കെടാമംഗലം ശ്രീനാരായണ കോളേജിൽ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ നിർവഹിച്ചു. പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജരും യൂണിയൻ സെക്രട്ടറിയുമായ ഹരി വിജയൻ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് വാളന്റിയേഴ്സിനുള്ള ബാഡ്ജ് വിതരണം പ്രിൻസിപ്പൽ പ്രൊഫ. കെ.സി. രംഗനാഥനും കിടപ്പുരോഗികൾക്കുള്ള സഹായവിതരണം പാലിയേറ്റീവ് കെയർ കോ ഓഡിനേറ്റർ പ്രൊഫ. ആതിരയും നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, പ്രൊഫ. അമ്പിളി, പ്രൊഫ. സ്വപ്ന, ആഷ്ന തുടങ്ങിയവർ സംസാരിച്ചു. വാളണ്ടിയർമാർക്ക് ബോധവത്കരണ ക്ളാസെടുത്തു. കിടപ്പുരോഗികൾക്കു നൽകേണ്ട വൈദ്യ ശുശ്രൂഷകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനവും നൽകി.