അങ്കമാലി: പാലിശേരി എസ്.എൻ.ഡി.പി ലൈബ്രറിയിൽ വിദ്യാരംഭം നടന്നു. ലൈബ്രറിഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന ലൈബ്രറി കൗൺസിൽഅംഗം ടി.പി. വേലായുധൻ കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്നു. ലൈബ്രറി പ്രസിഡന്റ് കെ.കെ. മുരളി, സെക്രട്ടറി മിഥുൻ ടി. എസ്, പഞ്ചായത്തംഗം കെ. പി. അനീഷ് എന്നിവർ സന്നിഹിതരായിരുന്നു.