പറവൂർ : മന്നം സർവീസ് സഹകരണ ബാങ്ക് പ്രോജക്ട് പദ്ധതിയുടെ വിശദീകരണവും കാർഷിക പഠനക്ളാസും നടത്തി. ജോയിന്റ് രജിസ്ട്രാർ സുരേഷ് മാധവൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.പി. അജിത്ത്കുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.എ. ബഷീർ, ജെൻസൻ കുര്യൻ, വിജയലക്ഷ്മി, കെ.കെ. സുനിൽദത്ത്, വിൽസൻ, ജാസ്മിൻ ഷുക്കൂർ തുടങ്ങിയവർ സംസാരിച്ചു.