ആലുവ: ആശുപത്രി സെക്യൂരിറ്റിയെ അകാരണമായി യുവതി മർദ്ദിച്ച സംഭവത്തിൽ പുരുഷ അവകാശ സഹായസമിതി ഇടപെടും. മാവേലിക്കര സ്വദേശിയായ റിങ്കുവിനാണ് പിന്തുണ. ഐ.എൻ.ടി.യു.സി നേരത്തെ സഹായം വാഗ്ദാനം ചെയ്തിരുന്നു.

ഒക്ടോബർ ഒന്നിനാണ് കളമശേരി കുസാറ്റ് അനന്യ കോളേജ് ഹോസ്റ്റൽ വാർഡനായി ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിനി ആലുവയിലെ സ്വകാര്യ കണ്ണാശുപത്രിയിൽ വച്ച് റിങ്കുവിനെ മർദ്ദിച്ചത്. യുവതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മർദ്ദനദൃശ്യങ്ങൾ നവമാദ്ധ്യമങ്ങളിൽ വൈറലായതും മാദ്ധ്യമങ്ങളിൽ വാർത്ത വന്നതോടെയുമാണ് പൊലീസ് യുവതിക്കെതിരെ കേസെടുത്തത്.