കൊച്ചി: കെ.സി.ബി.സിയുടെയും കേരള കത്തോലിക്കാ സമർപ്പിത സമൂഹങ്ങളുടെ എറണാകുളം മേഖലയുടെയും ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 3 ന് എറണാകുളം ടൗൺ ഹാളിൽ സന്ന്യസ്ത-സമർപ്പിത സംഗമം സംഘടിപ്പിക്കുന്നു. ജസ്റ്റിസ് അബ്രാഹം മാത്യു ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ കൊച്ചി രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജോസഫ് കരിയിൽ അദ്ധ്യക്ഷത വഹിക്കും. ഫാ. മാത്യു ചന്ദ്രൻകുന്നേൽ മുഖ്യപ്രഭാഷണം നടത്തും.