കൊച്ചി: എറണാകുളം നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു റോയിയുടെ തുറന്ന വാഹനത്തിലുള്ള പര്യടനം ഇന്നു മുതൽ തുടങ്ങും. ഉച്ചകഴിഞ്ഞ് മൂന്നിന് ചേരാനെല്ലൂർ ജയകേരള ജംഗ്ഷനിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ചേരാനെല്ലൂർ, കുന്നുംപുറം മേഖലകളിൽ പര്യടനം നടത്തും.
രാവിലെ ആറിന് ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലെത്തുന്ന മനു റോയി നടക്കാൻ വരുന്നവരോടും വ്യായാമം ചെയ്യാനെത്തുന്നവരോടും വോട്ടുതേടും. തുടർന്ന് 11ന് കലൂർ സൗത്തിലെ ഫ്‌ളാറ്റുകൾ സന്ദർശിച്ച് വോട്ടുതേടും.