school
സ്വയം സുരക്ഷാ പരിശീലന പദ്ധതി ജില്ല സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.വി. ശ്രീനിജിൻ ഉദ്ഘാടനം നിർവഹിക്കുന്നു

കോലഞ്ചേരി: സെന്റ് പീ​റ്റേഴ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പെൺകുട്ടികൾക്കായി 'കരുത്ത് ' സ്വയം സുരക്ഷാ പരിശീലന പദ്ധതി തുടങ്ങി. ജില്ല സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.വി. ശ്രീനിജൻ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ മാനേജർ ഫാ. സി.എം. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് റെജി എം.പോൾ, പ്രിൻസിപ്പൽ പി.പി. മിനിമോൾ, എം.എ. സജീവൻ, പി.വി.സജി, സിന്ധു ജോസഫ് എന്നിവർ പ്രസംഗിച്ചു.