കിഴക്കമ്പലം: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല വനിതാവേദി, നന്മ ചാരിറ്റി എടത്തല എന്നിവയുടെ ആഭിമുഖ്യത്തിൽ സൈബർ ലോകത്തെ ചതികുഴികളെകുറിച്ച് ബോധവത്ക്കരണ ക്ലാസ് നടത്തി. ആലുവ സൈബർ സെൽ വിഭാഗം സിവിൽ പോലീസ് ഓഫീസർ പി.എം.തൽഹത്ത് ക്ലാസെടുത്തു. കെ എം. ഷംസുദ്ദീൻ ,നിസാർ മാസ്റ്റർ ,നൗഷാദ് മനയിൽ, യുസഫ് മുള്ളൻകുഴി,നൗഷാദ് വയലേടത്ത്, കെ.എം.മഹേഷ് എന്നിവർ പ്രസംഗിച്ചു.