മൂവാറ്റുപുഴ: വൈസ് മെൻ ടവേഴ്‌സ് ക്ലബിന്റെ ആഭിമുഖത്തിൽമോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾക്ക് ലഹരി വസ്തുക്കളുടെ ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ ,അമിതമായപ്ലാസ്റ്റിക് ഉപയോഗം ,ട്രാഫിക്ക് നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ബോധവത്കരണ സെമിനാർ നടത്തി. സെമിനാറിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ജിനു ആന്റണി നിർവ്വഹിച്ചു. മൂവാറ്റുപുഴ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വൈ. പ്രസാദ് വിഷയാവതരണം നടത്തി . ക്ലബ്ബ് പ്രസിഡന്റ് ഹിപ്‌സൺ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് ട്രഷറർ ജോർജ് വെട്ടിക്കുഴി, വിജി പി.എൻ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ സി.ഐ.ശാലിനി ,വൊക്കേഷ്ണൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഹേമ വിജയൻ തുടങ്ങിയർ സംസാരിച്ചു.