crime
കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ പിടിച്ചെടുത്ത മെതാംഫെറ്റമൈൻ മയക്കുമരുന്ന്

നെടുമ്പാശേരി: കൊച്ചി വിമാനത്താവളം മയക്കുമരുന്ന് സ്വർണ കള്ളക്കടത്തുകാരുടെ താവളമായി. ഒമ്പത് മാസത്തിനിടെ മാത്രം ഇതുവഴി കടത്താൻ ശ്രമിച്ച പത്ത് കോടിയോളം രൂപയുടെ മയക്കുമരുന്ന്.

പിടിച്ചെടുത്ത സ്വർണവും ഏതാണ്ട് ഇതോടടുത്ത് വരും. പിടിയിലായത്തിന്റെ എത്രയോ ഇരട്ടി കടത്തിയിട്ടുണ്ടാകുമെന്നാണ് അനുമാനം.

മയക്കുമരുന്ന് വിദേശത്തേക്കാണ് കയറ്റി അയക്കുന്നതെങ്കിൽ സ്വർണം ഇന്ത്യയിലേക്ക് എത്തിക്കുകയാണ്.

മയക്കുമരുന്ന് വിദേശത്ത് എത്തുന്നതോടെ വില നാലും അഞ്ചും ഇരട്ടിയാകും. കാരിയർമാർക്കും വലിയ വരുമാനമാണ്.

അടുത്തിടെ നെടുമ്പാശേരിയിൽ പിടിയിലായ മയക്കുമരുന്നിൽ കൂടുതലും ദോഹയിലേക്ക് കടത്താൻ ലക്ഷ്യമിട്ടതായിരുന്നു.

• ജനുവരിയിൽ മലപ്പുറം സ്വദേശി ദോഹയിലേക്ക് കടത്താൻ ശ്രമിച്ച ഒന്നര കോടിയുടെ ഹാഷിഷ് ഓയിൽ

• മാർച്ചിൽ മാലി സ്വദേശി മലേഷ്യയിലേക്ക് കടത്താൻ ശ്രമിച്ചത് മൂന്ന് കോടി രൂപയുടെ ഹാഷിഷ്.

• കഴിഞ്ഞ മാസം ദോഹയിലേക്ക് കടത്താൻ ശ്രമിച്ച മൂന്ന് കോടിയുടെ മെതാംഫെറ്റമൈൻ

• തിങ്കളാഴ്ച മൂന്ന് പേരിൽ നിന്നായി രണ്ട് കോടിയോളം രൂപയുടെ മയക്കുമരുന്ന്