കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ മെഡിക്കൽ പാർട്ണറായി കിൻഡർ ആശുപത്രിയെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി പ്രഖ്യാപിച്ചു.സിംഗപ്പൂർ, ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കിൻഡർ മെഡിക്കൽ ഗ്രൂപ്പിന് ഇന്ത്യയിൽ കൊച്ചി, ആലപ്പുഴ, ബംഗ്‌ളുരൂ എന്നിവടങ്ങളിൽ ആശുപത്രികളുണ്ട്.
കേരള ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഒ വിരേൻ ഡി. സിൽവ, ഹെഡ് കോച്ച് ഇൽക്കോ ഷട്ടോരി, ടീമംഗങ്ങളായ രാഹുൽ കെ. പി, അബ്ദുൾ ഹക്കു, കിൻഡർ മെഡിക്കൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പ്രവീൺ കുമാർ, കിൻഡർ ഹോസ്പിറ്റൽ സ്പോർട്സ് മെഡിസിൻ ആൻഡ് ഓർത്തോ പീഡിക്സ് സീനിയർ കൺസൾറ്റൻറ് ഡോ. പ്രവീൺ എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.