അങ്കമാലി: മൂക്കന്നൂർ വിജ്ഞാനമിത്രസംവാദ വേദിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വെള്ളിവെളിച്ചം പ്രതിവാര സംവാദപരിപാടിയിൽ വെള്ളിയാഴ്ച വൈകീട്ട് 6 ന് മർച്ചന്റ്‌സ് അസ്സോസിയേഷൻ ഹാളിൽ ഗാന്ധിയൻ ദർശനങ്ങൾ ഒരു പുനർവായന എന്ന വിഷയത്തെക്കുറിച്ച് സംവാദം സംഘടിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം.വർഗീസ് വിഷയാവതരണം നടത്തും. മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയരാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിജ്ഞാനമിത്ര സംവാദവേദി സെക്രട്ടറി പി. ഡി. ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും.