ഫോർട്ട് കൊച്ചി: കൊച്ചിൻ കോളേജിലെ പൂർവ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒരു വട്ടം കൂടി ഒത്തുചേർന്നു.മുൻ പ്രിൻസിപ്പൽ ഡോ.ആർ.വി.കിളിക്കാർ ഉദ്ഘാടനം ചെയ്തു. ഡോ.അജിത്കുമാർ, തോമസ് വയലാട്ട്, ടി.പി.സലിം കുമാർ, എൻ.എം.സുധീർ, അബ്ദുൾ ഹക്കിം, വിജ്ഞ രാംദാസ് തുടങ്ങിയവർ സംബന്ധിച്ചു.ചടങ്ങിൽ നിരവധി പ്രതിഭകളെ ആദരിച്ചു.