ആലുവ: കീഴ്മാട് പഞ്ചായത്ത് ഏഴാംവാർഡ് പകലോമറ്റം ചാലക്കൽ മോസ്‌കോ റോഡിന് സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് രണ്ടാമതും മൊബൈൽടവർ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അനധികൃത ടവർ നിർമ്മാണം തടയണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ആക്ഷൻ കൗൺസിൽ ചെയർപേഴ്സനായി വാർഡ് മെമ്പർ കെ.ഇ. ഷാഹിറയെയും വൈസ് ചെയർമാനായി ഗഫൂർ കടവിനെയും കൺവീനറായി ഷറഫുദ്ദീനെയും തിരഞ്ഞെടുത്തു. സി.കെ. പരമുവാണ് രക്ഷാധികാരി.