പള്ളുരുത്തി: പ്യാരി ജംഗ്ഷൻ ബിവേര റോഡിലെ ഇരുനില വീടിന് മുകളിൽ തീ ആളിപടർന്ന് ഫർണിച്ചർ അടക്കം നിരവധി ഉപകരണങ്ങൾ കത്തിനശിച്ചു. ഷീല പാദുവയുടെ വീട്ടിലാണ് അപകടം സംഭവിച്ചത്.ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. പ്രാർത്ഥനാ മുറിയിലെ മെഴുക് തിരിയിൽ നിന്നാണ് അപകടമുണ്ടായത്.തീയും പുകയും കണ്ട് നാട്ടുകാരാണ് വിവരം ഫയർഫോഴ്സിൽ അറിയിച്ചത്.ഈ സമയം വീട്ടുകാർ പുറത്ത് പോയതിനാൽ അപകടം ഒഴിവായി. സ്റ്റേഷൻ ഓഫീസർ പി.വി.അശോകന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് തീ അണച്ചത്.ഒരു ലക്ഷം രൂപയുടെ നാശനഷ്ടവും, മുറിയുടെ ഒരു ഭാഗം ഭാഗികമായി കത്തിയമർന്നു.