മൂവാറ്റുപുഴ : ഇസ്രായേൽസ്വദേശിനിയായ യുവതിയെ അപമാനിച്ച കേസിലെ പ്രതി മുളവൂർ മരങ്ങാട്ട് വീട്ടിൽ ഷെരീഫി നെ(48)കോടതി14ദിവസത്തേക്ക്റിമാൻഡ് ചെയ്തു.മൂന്നാർ യാത്രക്കിടയിൽ മഴ നനയാതിരിക്കാൻ പെരുമറ്റത്തുള്ള സ്ഥാപനത്തിൽ കയറിനിന്ന യുവതിയെയാണ് സ്ഥാപനഉടമ കൂടിയായ യുവാവ് കയറി പ്പിടിച്ചത്. അഞ്ചാം തിയതി സന്ധ്യയ്ക്ക് കൂട്ടുകാരനായ യുവാവുമൊത്ത് മോട്ടോർസൈക്കിളിൽമൂന്നാറിലേക്ക്പോകുന്നവഴിയാണ് പെരുമറ്റത്തുള്ള കടയിൽ മഴ നനയാതിരിക്കാൻ കയറിയത് . വിദേശ വനിത മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് കോലഞ്ചേരി കോടതിയിൽ ഹാജരാക്കി.താത്കാലിക ജാമ്യത്തിൽ വിട്ടയച്ചുവെങ്കിലും ഇന്നലെ മൂവാറ്റുപുഴ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാകണമെന്ന് ഉത്തരവിട്ടിരുന്നു, തുടർന്ന് റിമാൻഡ് ചെയ്ത് മൂവാറ്റുപുഴ സബ് ജയിലിലേക്ക് അയച്ചു.