cpm
മുട്ടം രക്തസാക്ഷി അനുസ്മരണ സമ്മേളനം ജി.സി.ഡി.എ ചെയർമാൻ വി. സലിം ഉദ്ഘാടനം ചെയ്യുന്നു

ആലുവ: മുട്ടം രക്തസാക്ഷികളായ ചന്ദ്രൻ, രവി, അഷറഫ് എന്നിവരെ സി.പി.എം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. 42 -ാമത് അനുസ്മരണ സമ്മേളനം ജി.സി.ഡി.എ ചെയർമാൻ വി. സലിം ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ കടുങ്ങല്ലൂർ വില്ലേജ് സെക്ട്ടറി കെ.ബി. നിതിൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, ലോക്കൽ സെക്രട്ടറിമാരായ ടി.കെ. ഷാജഹാൻ, പി.കെ. തിലകൻ, പഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷ്, പി.എ. അബൂബക്കർ, കെ.ആർ. വിജയൻ എന്നിവർ സംസാരിച്ചു. 1977ൽ ആലപ്പുഴയിൽ നടന്ന കെ.എസ്.വൈ.എഫ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ പോയ ബസ് ദേശീയപാതയിൽ മുട്ടത്ത് മറിഞ്ഞുണ്ടായ അപകടത്തിലാണ് മൂവരും മരണമടഞ്ഞത്.