കൊച്ചി: എൻ.ഡി.എ സ്‌ഥാനാർത്ഥി സി.ജി. രാജഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുരേഷ് ഗോപി എം.പി ഇന്നെത്തും. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ലക്ഷ്മി ഹോസ്പിറ്റലിന് പിറകിലുള്ള ദേവി കോളനി സന്ദർശനത്തോടെയാണ് സുരേഷ്‌ഗോപിയുടെ പ്രചാരണം തുടങ്ങുന്നത്. തുടർന്ന് മൂന്നരയ്ക്ക് തേവര കോളേജ്, വൈകിട്ട് നാലരയ്ക്ക് എളമക്കരയിൽ കുടുംബസംഗമത്തിൽ പങ്കെടുക്കും. അഞ്ചര മണിയ്ക്ക് ചിറ്റൂരിൽ നിന്നും കച്ചേരിപ്പടി വരെ സുരേഷ് ഗോപി പങ്കെടുക്കുന്ന റോഡ്ഷോ നടക്കും.