ആലുവ: നഗരസഭ പ്രിയദർശിനി വാർഡിൽ അയൽക്കൂട്ടങ്ങൾ, വയോമിത്രം, ബാലസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബസംഗമം എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം എൻ. സോമൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൻസിലർ ശ്യാം പദ്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. 17 വയോമിത്രം അംഗങ്ങളെ ആദരിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും ഓണസദ്യയും നടന്നു. പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ലോലിത ശിവദാസൻ, ഓമന ഹരി, വി.കെ. ചന്ദ്രൻ, കൗൺസിലർമാരായ ഷൈജി രാമചന്ദ്രൻ, മിനി ബൈജു, കെ. ജയകുമാർ, സി.ഡി.എസ് ചെയർപേഴ്‌സൺ ശോഭ ഓസ്‌വിൻ, ശ്രീലത വിനോദ്കുമാർ, മേഴ്‌സി ജെയിംസ് എന്നിവർ സംസാരിച്ചു.