കോലഞ്ചേരി: ജോളിമാർ ജോളിയല്ല, കൂ‌ടത്തായി കൂട്ടക്കൊലപാതക കേസിലെ പ്രതി ജോളി എന്ന യുവതിയായതോടെ ജോളി എന്നു പേരുള്ള നിരവധി യുവതീ യുവാക്കളാണ് കഷ്ടപ്പെടുന്നത്. പുതുതായി കാണുന്ന ഒരാൾ പേരു ചോദിച്ചാൽ പോലും പറയാൻ മടിയാണെന്ന് കോലഞ്ചേരിയിലെ ജോളി.കെ പോൾ പറയുന്നു. ജോളി എന്ന പേരു കേൾക്കുമ്പോൾ തന്നെ കേൾക്കുന്ന ആളിന്റെ മുഖത്ത് ഒരു പാട് രസങ്ങൾ മിന്നി മറയുമത്രെ. ടിക് ടോക് വീഡിയോകൾ ജോളിയെന്ന പേരിനെ കൊന്ന് കൊലവിളിക്കുകയാണ്. കോളേജ് കാന്റീനിൽ പുതുതായി എത്തിയ കുക്ക് ജോളി തയ്യാറാക്കിയ കാപ്പി കഴിച്ച ഉ‌ടൻ മറിഞ്ഞു വീഴുന്നതു മുതൽ ടിക് ടോക്കിൽ ജോളിയെ കുറിച്ചുള്ള വീഡിയോകൾ വൈറലായി കൊണ്ടിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലും വൻ വിമർശനമാണ് ജോളിയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതോടെ ജോളിയെന്ന പേരുകാർ പലരും പേര് ഒന്ന് മാറ്റി പിടിച്ചാലോ എന്ന ചിന്തയിലുമാണ്