ആലുവ: തോട്ടുമുഖം എൻ.കെ. ഓഡിറ്റോറിയത്തിന് സമീപം ജലസേചന കനാലിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി. കഴിഞ്ഞദിവസം രാത്രിയിലാണ് മാലിന്യം ഒഴുക്കിയിരിക്കുന്നത്. പരിസരമാകെ ദുർഗന്ധം വ്യാപിച്ചിരിക്കുന്നു. ഈ ഭാഗത്ത് മാല്യന്യം തള്ളൽ പതിവാണ്. പലപ്പോഴും ഈ കനാലിലാണ് മാലിന്യം കൊണ്ടിടാറുള്ളത്. ഇതിനെതിരെ പരാതികൾ നൽകുന്നുണ്ടെങ്കിലും തുടർ നടപടികൾ ഉണ്ടാകാറില്ല. മാലിന്യം തള്ളുന്നവരെ സഹായിക്കുന്ന നിലപാടാണ് പൊലീസ് എപ്പോഴും സ്വീകരിക്കാറുള്ളതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മുൻപ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. എന്നാൽ, മാലിന്യം തള്ളിയവരെ പിടികൂടുന്നതിന് പകരം പ്രതിഷേധക്കാർക്കെതിരെ കേസെടുക്കുകയാണ് ചെയ്തത്. ആ പ്രതിഷേധത്തിൽ പങ്കാളികളല്ലാതിരുന്ന പൊതുപ്രവർത്തകർ വരെ കേസിൽ പെട്ടിട്ടുണ്ട്.