കൊച്ചി : ആത്മഹത്യാ പ്രതിരോധ പ്രവർത്തന രംഗത്ത് 25 വർഷം പിന്നിടുന്ന മെെത്രി ഹെൽപ് ലെെൻ ലോക മാനസികാരോഗ്യ ദിനം ആഘോഷിക്കുന്നു. ആലുവ രാജഗിരി ആശുപത്രിയുമായി സഹകരിച്ച് ഇന്ന് ഏകാങ്ക നാടകവും 12 ന് ഉച്ചയ്ക്ക് 2ന് ഗർഭിണികളിലെ വർദ്ധിച്ചുവരുന്ന ആത്മഹത്യാ പ്രവണത എന്ന വിഷയത്തിൽ ശില്പശാലയും നടത്തും. പ്രമുഖരായ മനോരോഗ വിദഗ്ദർ പങ്കെടുക്കും. ഒക്ടോബർ 30 ആണ് മാനസികാരോഗ്യ ദിനമായി ആഘോഷിക്കുന്നത്.