കൊച്ചി : അഖിലേന്ത്യാടിസ്ഥാനത്തിൽ എൽ.ഐ.സി യിൽ 8000 അസിസ്റ്റന്റുമാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. സംസ്ഥാനത്ത് 165 ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾക്ക് എൽ.ഐ.സി എംപ്ളോയീസ് യൂണിയൻ എറണാകുളത്ത് സൗജന്യ ഓറിയന്റേഷൻ ക്ളാസ് നടത്തും.

12 ന് രാവിലെ 10 മുതൽ എറണാകുളം ചിറ്റൂർ റോഡിലെ വെെ.ഡബ്ളു.സി.എ ഹാളിലാണ് ക്ളാസ്. രജിസ്ട്രേഷന് : 9497 243514 , 9446073236.