അങ്കമാലി: മാളികപ്പുറം മേൽശാന്തി മാടവനമന പരമേശ്വരൻ നമ്പൂതിരിക്ക് പൗരാവലി സ്വീകരണം നൽകി. സ്വീകരണ സമ്മേളനം ബെന്നിബഹനാൻ എം.പി.ഉദ്ഘാടനംചെയ്തു. ശബരിമല ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട രാജേന്ദ്രപ്രസാദിനെയും, ആലങ്ങാട് യോഗം പെരിയോൻ അമ്പാടത്ത് വിജയകുമാറിനെയും ആദരിച്ചു. റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

ബിഷപ്പ് ഡോ. ഏല്യാസ് അത്താനാസ്യോസ് മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ, പി.ജെ. ജോയി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രശേഖരവാര്യർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ചെറിയാൻ തോമസ്, ഷാജു വി. തെക്കേക്കര, കെ.വൈ. വർഗീസ്, ബിബി സെബി, ജയ രാധാക്യഷ്ണൻ, ഇമാം എം.എം. ബാവാ മൗലവി, അഡ്വ. കെ.എസ്.ഷാജി, പി.എൻ. സതീശൻ, ഡി.ഡി.കുറുപ്പ്, എം.കെ. പുരഷോത്തമൻ, കാളത്തിമേയ്ക്കാട്ട് പരമേശ്വരൻ നമ്പൂതിരി, പി.എ. വാസു, എം.ആർ സുദർശൻ, എം.വി. ഭരതൻ, ബാബു കെ.കെ, എൻ.എം. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു..