ഇടപ്പള്ളി:വിചാരിച്ചാൽ നടക്കാത്തതായിയൊന്നുമില്ല ,പക്ഷെ പൊലീസ് ഏമാന്മാർ ഒന്ന് മനസ്സ് വയ്ക്കണമെന്നുമാത്രം. ഇടപ്പള്ളിയിലെ ട്രാഫിക് പൊലീസ് ഏമാന്മാർ നല്ലതുപോലെ മനസ്സ് വച്ചതിന്റെ ഗുണഫലം ഇപ്പോൾ യാത്രക്കാർക്ക് വലിയ ആശ്വാസം പകരുകയാണ് . കലൂർ റോഡിൽ ഇടപ്പള്ളി പള്ളിക്കു മുന്നിലെ രണ്ടു സ്റ്റോപ്പുകൾ പുനക്രമീകരിച്ചതോടെ യാത്രക്കാർക്കുണ്ടായ ആശ്വാസം ചില്ലറയല്ല.
സിഗ്നൽ കടന്നു ബസുകൾ നിർത്തുന്നത് ഒഴിവാക്കി പകരം സ്റ്റാൻഡിൽ കയറി പോകുന്ന സംവിധാനം നടപ്പിലാക്കിയത് കലൂരിൽ വിജയകരമായി. മുൻപ് സിഗ്നൽ കടന്നു എത്തുന്ന ബസുകൾ ഒന്നിന് പിന്നിലൊന്നായി നടുറോഡിൽ നിർത്തുന്നത് മൂലം മറ്റു വാഹനങ്ങൾക്ക് മറി കടന്നു പോകാൻ പറ്റാത്ത
അവസ്ഥയായിരുന്നു .സ്ഥലക്കുറവ് മൂലം പലപ്പോഴും സിറ്റി ബസുകൾക്കു സ്റ്റാൻഡിനുള്ളിൽ കടന്നിറങ്ങി പോകാൻ തടസ്സങ്ങൾ ഉണ്ടാകുന്നു . പിറവം ,ചേർത്തല ,അമ്പലമുകൾ ഭാഗങ്ങളിലേക്കുള്ള ബസുകളുടെ പാർക്കിംഗാണ് തടസ്സമാകുന്നത് .ഇടപ്പള്ളി പള്ളിക്കു മുന്നിലെ ഗതാഗത കുരുക്കു ഉണ്ടാക്കുന്ന പ്രശനങ്ങൾ ജൂലായ് 19 ന് കേരളകുമുദി റിപ്പോർട്ട് ചെയ്തിരുന്നു.
#കലൂർ ഭാഗത്തേക്കുള്ള സ്റ്റോപ്പ് മന്നം സ്മാരകത്തിന് അടുത്തുള്ള കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മാറ്റി
#ആലുവ ഭാഗത്തേക്കുള്ള സ്റ്റോപ്പ് ഫെഡറൽ ബാങ്കിന്റെ മുന്നിലേക്കും മാറ്റി
#പുതിയ കാത്തിരിപ്പു കേന്ദ്രം നിർമ്മിച്ചു
#പറവൂർ ഭാഗത്തേക്കുള്ള ബസുകൾക്കു പ്രത്യേക സ്റ്റോപ്പുകൾ ഉടൻ
#ബൈപാസ് റോഡിനു താഴെയായി രണ്ടു സ്റ്റോപ്പ്
പറവൂർ ഭാഗത്തേക്കുള്ള ബസുകൾക്ക് ബൈപാസ് റോഡിന്റെ തഴെയായിട്ടാണ് സ്റ്റോപ്പുകൾ ഒരുങ്ങുന്നത്. കലൂരിലേക്കു വരുന്ന ബസുകൾ ഇടപ്പള്ളി സിഗ്നലും കടന്നു പള്ളിക്കു മുൻപായിട്ടാണ് നിർത്തേണ്ടത് .പറവൂർ ,ചേരാനല്ലൂർ ഭാഗങ്ങളിലേക്കുള്ളതു ഫെഡറൽ ബാങ്ക് സ്റ്റോപ്പിൽ നിന്നും അമ്പതു മീറ്ററോളം അകലെയായിട്ടാണ് സ്റ്റോപ്പ് ക്രമീകരിച്ചിട്ടുള്ളത് .രണ്ടിടത്തും യാത്രക്കാർക്കുള്ള കാത്തിരിപ്പു കേന്ദ്രങ്ങളുടെ പണികളും പൂർത്തിയായി വരികയാണ് .ക്രമീകരണങ്ങൾ പൂർത്തിയാകുന്ന മുറക്ക് ഇതും നടപ്പിലാകും
അനീഷ് ജോയ്, ട്രാഫിക് സി .ഐ
# അഭിനന്ദിച്ച് ഓട്ടോ തൊഴിലാളികൾ
ഇടപ്പള്ളിയിലെ ഒരു വിഭാഗം ഓട്ടോറിക്ഷ തൊഴിലാളികൾ ട്രാഫിക് പൊലീസിനും അസിസ്റ്റന്റ് കമ്മിഷണർക്കും സി.ഐക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് ബോർഡുകൾ സ്ഥാപിച്ചു . എ.സി.പി ഫ്രാൻസിസ് ഷെൽബി ,സി.ഐ അനീഷ്‌ജോയ് എന്നിവരാണ് പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കിയത് .
# ' യു ' ടേൺ ഒഴിവായില്ല
ഗുരുവായൂർ റോഡിൽ അൽ അമീൻ സ്‌കൂളിന്റെ അടുത്തുള്ള യു ടേൺ ഒഴിവാക്കി പകരം റെയിൽവേ ബൈപാസ് റോഡിന്റെ അടിപാതയിലൂടെ ചെറു വാഹനങ്ങൾക്കു യു ടേൺ ഒരുക്കാനുള്ള നീക്കം എങ്ങുമെത്തിയില്ല .ഇതിനായി പാലത്തിനടുത്ത് മുന്നറിയിപ്പ് ബോർഡൊക്കെ സ്ഥാപിച്ചു .എന്നാൽ ഇപ്പോഴും തിരക്കുള്ള റോഡിലിട്ടാണ് വാഹനങ്ങൾ യു ടേൺ എടുക്കുന്നത് . കുരുക്കുകൾ ഒഴിവാക്കാനായി പാലത്തിലേക്കുള്ള പ്രവേശന റോഡ് വരെ ഡിവൈഡർ സ്ഥാപിച്ചതാണ് ഏക ആശ്വാസം .
ചിത്രം
1. ഇടപ്പള്ളി പള്ളിക്കയടുത്തു പറവൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിൽ
ഒരുങ്ങുന്ന യാത്രക്കാർക്കുള്ള കാത്തിരിപ്പു കേന്ദ്രം .
2. ഗരുവായൂർ റോഡിൽ അൽ അമീൻ സ്‌കൂളിന് സമീപം കുരുക്കു ഒഴിവാക്കാനായി ഒരുക്കിയ
ട്രാഫിക് സംവിധാനങ്ങൾ . പാലത്തിനടുത്തു യു ടേൺ ആയി സ്ഥാപിച്ച ബോർഡ് .
3. അഭിനന്ദനങ്ങൾ നേർന്നു ഓട്ടോ തൊഴിലാളികൾ വച്ച ബോർഡ് .(ചിത്രങ്ങൾ
മെയിലിൽ)