തൃക്കാക്കര: ജർമൻ ഫെഡറൽ ഫോറിൻ ഓഫീസിന്റെ നേതൃത്വത്തിൽ ലോകം ചുറ്റിക്കൊണ്ടിരിക്കുന്ന 'ജർമൻ എനർജി വെൻഡെ' എക്‌സിബിഷൻ കൊച്ചിയിലും. കാക്കനാട് രാജഗിരി സ്‌കൂൾ ഓഫ് എൻജിനീയറിങ്ങ് ആൻഡ് ടെക്‌നോളജിയിൽ ഒക്‌ടോബർ 9ന് ആരംഭിച്ച എക്‌സിബിഷൻ ഒക്‌ടോബർ നാളെ (ശനിയാഴ്ച) വരെ നീണ്ടുനിൽക്കും.
ഊർജ്ജത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനൊപ്പം ഭാവിയുടെ ഊർജ്ജമായ പുനർനിർമ്മിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളെ അടുത്തറിയുന്നതിനുള്ള അവസരമാണ് എക്‌സിബിഷൻ ഒരുക്കുന്നത്. എൻജിനിറയിങ്ങ് മേഖലയിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന പ്രദർശനം യു.എസ്.എ, ഓസ്‌ട്രേലിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ പ്രദർശനത്തിന് ശേഷമാണ് ഇന്ത്യയിൽ എത്തുന്നത്. എക്‌സിബിഷന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരങ്ങളും വിജയികൾക്ക് കാഷ് അവാർഡ് വിതരണവും ഉണ്ടായിരിക്കും.