വൈപ്പിൻ: ഞാറയ്ക്കൽ ശിവരഞ്ജിനി കലാനിലയം നവരാത്രി സംഗീതോത്സവം സ്റ്റാർസിംഗർ ഫെയിം ജോബി ജോൺ ഉദ്ഘാടനം ചെയ്തു. കലാനിലയം പ്രസിഡന്റ് വി. കെ. സുനിൽകുമാർ അദ്ധ്യക്ഷനായിരുന്നു. പ്രോഗ്രാം കൺവീനർ സുബീഷ് ചിത്തിരന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി. കലാനിലയം ഡയറക്ടർ ദിനേശൻ മാസ്റ്റർക്ക് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ശിഷ്യന്മാർ ഗുരുപൂജ നടത്തി. ഗാന്ധിയൻ മാത്യൂസ് പുതുശേരി, സാമൂഹ്യ പ്രവർത്തകൻ ജിജു ജേക്കബ്, സംസ്ഥാന അവാർഡ് ജേതാവ് ഗിരീഷ് രവി, ചിത്രകലാ അദ്ധ്യാപകൻ നാസർ ബാബു മംഗലത്ത് തുടങ്ങിയവരെ ആദരിച്ചു. എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ സെക്രട്ടറി പി.ഡി. ശ്യാംദാസ്, ഫാ. നോർബിൻ, ശക്തിധരക്ഷേത്രം മേൽശാന്തി അഭിലാഷ്, രവീന്ദ്രനാഥ്, ടിറ്റോ ആന്റണി, പി.കെ. രമേശൻ, ധന്യജൻ തുടങ്ങിയവർ സംസാരിച്ചു.