mini-harbour
മിനി ഹാർബർറോഡ് പുനർനിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത്‌കോൺഗ്രസ് പള്ളിപ്പുറം നോർത്ത് മണ്ഡലത്തിന്റെ നേതൃത്വത്തിൽ റോഡിൽ നിരത്തിയ പ്ളാസ്റ്റിക് ബോക്‌സിൽ ഇരുന്ന് പ്രതിഷേധിക്കുന്നു

ചെറായി: പള്ളിപ്പുറം പഞ്ചായത്ത് മൂന്നാംവാർഡിൽ പൊട്ടിപ്പൊളിഞ്ഞ് തകർന്ന മിനി ഹാർബർറോഡ് പുനർനിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത്‌കോൺഗ്രസ് പള്ളിപ്പുറം നോർത്ത് മണ്ഡലത്തിന്റെ നേതൃത്വത്തിൽ റോഡിൽ നിരത്തിയ ബോക്‌സിൽ ഇരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധസമരം മുനമ്പം സന്തോഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജാസ്‌മോൻ മരിയാലയം അദ്ധ്യക്ഷത വഹിച്ചു. ശരത്ത് ഡിക്‌സൺ, ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ടോമി, ബ്ലോക്ക് പ്രസിഡന്റ് വി.എസ്. സോളിരാജ്, എ.ജി. സഹദേവൻ, രാജേഷ് ചിദംബരൻ, ടിറ്റോ ആന്റണി, മനു കുഞ്ഞുമോൻ, റാൽസൺ അലക്‌സാണ്ടർ എന്നിവർ പ്രസംഗിച്ചു.