കൊച്ചി: പുരുഷൻമാരിലെ പ്രത്യുത്പാദന, യൂറോളജി പ്രശ്‌നങ്ങൾക്ക് (ആൻഡ്രോളജി) റീജനറേറ്റിവ് ചികിത്സ നൽകുന്ന ദക്ഷിണേന്ത്യയിലെ ആദ്യ റീജനറേറ്റിവ് തെറാപ്പി ക്ലിനിക്ക് റീജെൻകെയർ പ്രവർത്തനം ആരംഭിച്ചു. പേറ്റന്റ് ചെയ്യപ്പെട്ട പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ (പിആർപി) ഇഞ്ചക് ഷനാണ് ഓർത്തോപീഡിക്, കോസ്‌മെറ്റോളജി, ആൻഡ്രോളജി പ്രശ്‌നങ്ങൾക്ക് ഉപയോഗിക്കുന്നതെന്ന് റീജെൻകെയറിലെ ഓർത്തോപീഡിക് സർജൻ ഡോ. വിനീത് എം.ബി വാർത്താസമ്മേളനത്തിൽ പറഞ്ഞു. . എല്ലാ ഓർത്തോപീഡിക്, കോസ്‌മെറ്റോളജി, ആൻഡ്രോളജി ചികിത്സകളും വളരെ ലളിതവും 30 മിനിറ്റ് കൊണ്ട് പൂർത്തിയാകുന്നതുമാണെന്ന് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ സ്‌പെഷ്യലിസ്റ്റ് ഡോ. വിനു രാജേന്ദ്രൻ പറഞ്ഞു. സ്‌പോർട്‌സുമായി ബന്ധപ്പെട്ടുള്ള പരിക്കുകൾക്ക് ഓർത്തോജൻ ചികിത്സ ഏറെ വിജയകരമാണെന്ന് ഡോ. വിനീത് പറഞ്ഞു.