ചോറ്റാനിക്കര: മുളന്തുരുത്തി സി.ജി.എൽ.പി.എസ് സ്‌കൂൾ അടച്ചുപൂട്ടിയതിൽ മാനേജ്‌മെന്റിനെതിരെ ശക്തമായ പ്രതിഷേധം . എയ്ഡഡ് സ്‌കൂൾ പ്രവർത്തിക്കുന്ന കാമ്പസിൽ തന്നെ അംഗീകാരമില്ലാത്ത സി .ബി.എസ്.ഇ സ്‌കൂൾ പ്രവർത്തിക്കുന്നത് മാറ്റി സ്ഥാപിക്കണമെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം പാലിക്കാത്ത മാനേജ്‌മെന്റ് നടപടിക്കെതിരെ മുളന്തുരുത്തി സി.ജി.എൽ.പി സ്‌കൂളിൽ ഇന്നലെ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധിച്ചു . ഇതിനെ തുടർന്നുണ്ടായ സംഘർഷം പരിഹരിക്കാൻ മുളന്തുരുത്തി എസ്.ഐ മുന്നോട്ട് വന്നു.
# പ്രതിഷേധത്തെ തുടർന്ന് സ്കൂൾ ഉച്ചവരെ പ്രവർത്തിച്ചില്ല
#കുട്ടികൾക്ക് പഠിക്കാനായി മതിയായ സൗകര്യം ഏർപ്പെടുത്തണം
#രണ്ടു വിഭാഗത്തിലേയും രക്ഷിതാക്കളുടെ ആവശ്യം കുട്ടികൾക്ക് പഠിക്കാനാവശ്യമായ സൗകര്യം ഏർപ്പെടുത്തുക
#മാനേജ്‌മെന്റ് ഇരുവിഭാഗം രക്ഷിതാക്കളെയും വെല്ലുവിളിച്ചു