കൊച്ചി : ശാസ്ത്രീയമായ ഒരു പഠനവും ആലോചനയും കൂടാതെ ഫ്‌ളെക്‌സ് വേണ്ടെന്ന സംസ്ഥാനസർക്കാർ തീരുമാനം പുന:പരിശോധിക്കണമെന്ന് ഓൾ കേരള ഔട്ട് ഡോർ അഡ്വെർടൈസിംഗ് ആൻഡ് ബോർഡ് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ. കെ. ജയപ്രകാശ് ​ ആവശ്യപ്പെട്ടു.

ചെറുതും വലുതുമായ നൂറുകണക്കി​ന് ഫ്‌ളെക്‌സ് യൂണിറ്റുകൾ പൂട്ടി പോകുന്ന സാഹചര്യമാണി​പ്പോൾ. ലക്ഷക്കണക്കിന് യുവാക്കളുടെ ജീവി​തമാർഗം പ്രതി​സന്ധി​യി​ലായി​. വായ്പയെടുത്തു തുടങ്ങി​യ യൂണിറ്റുകൾ കടക്കെണി​യി​ലാണ്.

മണ്ണിൽ ലയിക്കുന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന റീസൈക്ലിംഗ് ഫ്‌ളക്‌സ് നിർമ്മാണത്തിന് ഗവർമെന്റ് അംഗീകാരം നൽകണമെന്നും ജയപ്രകാശ് പറഞ്ഞു.

പത്രസമ്മേളനത്തിൽ ഡി. വിനയൻ (സംസ്ഥാന ജനറൽ സെക്രട്ടറി, തിരുവനന്തപുരം), എം. എച്ച്. റഷീദ്, സാജു. കെ. ധനപാലൻ, എസ്. രാജേഷ്‌കുമാർ എന്നിവരും പങ്കെടുത്തു.