അങ്കമാലി:സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു .എളവൂർ മണേലി പുത്തൻ വീട്ടിൽ നാരായണൻകുട്ടിയുടെ മകൻ രജീഷ് (32)ആണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന പുളിയനം മുത്തേടത്ത് കലേഷ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. രജീഷ് അപകടത്തെ തുടർന്ന് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ തീപ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിൽ കലേഷും രജീഷും രാത്രിയിൽ കറുകുറ്റിയിൽ നിന്നും വീട്ടിലേക്ക് പോകുമ്പോൾ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അമ്മ.രജനിസഹോദരൻപ്രതീഷ്