മൂവാറ്റുപുഴ: കൈവല്യ പദ്ധതിയിൽ അപേക്ഷ കൊടുത്ത ഭിന്നശേഷിക്കാർക്ക് എത്രയും വേഗം ലോൺ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫിസിന് മുന്നിൽ വീൽചെയറിൽ സഞ്ചരിക്കുന്ന ഭിന്നശേഷിക്കാർ ഉപരോധ സമരം നടത്തി . ഉപരോധ സമരം എൽദോസ് കുന്നപ്പള്ളിഎം എൽ എ ഉദ്ഘാടനം ചെയ്തു . സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പെെലി നെല്ലിമറ്റം അദ്ധ്യക്ഷത വഹിച്ചു.മൂവാറ്റുപുഴ തണൽ പാലിയേറ്റീവ് പ്രസിഡന്റ് നാസർ ഹമീദ്, നാസർ അലിയാർ, എ കെ ഡബ്ല്യൂയു ആർ എഫ് ജില്ലാ ഉപദേശകസമതി അംഗങ്ങളായ മണിസമ്മ, ദീപ മണി , കെ. എം സുധാകരൻ , എ.വൈ ഏബ്രാഹം , ടി.ഒ പരീത് , ഉഷ കുവപ്പടി, അരുൺ , കെ. എം ബഷീർ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. എ. ഗോപാലൻ സ്വാഗതം പറഞ്ഞു