lottary
ഓൾ കേരള ലോട്ടറി ഏജൻറ് സ്& സെല്ലേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മുവാറ്റുപുഴ ലോട്ടറി സബ്ബ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും നടത്തി. മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ ഉൽഘാടനം ചെയ്യുന്നു.. .

മുവാറ്റുപുഴ: ഓൾ കേരള ലോട്ടറി ഏജൻറ് സ് ,സെല്ലേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മുവാറ്റുപുഴ ലോട്ടറി സബ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും നടത്തി.ലോട്ടറിയെ ജനകീയമാക്കിയ കാരുണ്യ ബെനവലന്റ് പദ്ധതി നിർത്തലാക്കാനുള്ള നീക്കം പിൻവലിക്കണമെന്നും, കേരള ഭാഗ്യക്കുറിയുടെ സമ്മാനങ്ങൾ വർദ്ധിപ്പിക്കണമെന്നും, ലോട്ടറി വേണ്ടപ്പെട്ടവർക്ക് മാത്രം നൽകുന്ന അഴിമതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായി​രുന്നു സമരം. മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ ഉൽഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ്സി. എച്ച. സൈയ്നുദ്ദീൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. പ്രസാദ്, കോൺഗ്രസ് ബ്ളോക്ക് പ്രസിഡൻറ് പി.എസ്. സലീംഹാജി ,പി.എം. ഏലിയാസ്, ജോൺ തെരുവത്ത്, അബ്ദുൾ ഖാദർ കെ.എം ,തങ്കച്ചൻവി.ടി, ജോബി സി.എം ,അബ്ദുൾ സലാം, അലിയാർടി.എം, അനിൽപി.എ , മമ്മു താഴത്തു കൂടി, സലിം കുമാർ, രാധാമണി തുടങ്ങിയവർ പ്രസംഗിച്ചു.