കൂത്താട്ടുകുളം:പണമടങ്ങിയ പഴ്‌സ് തിരിച്ചേൽപ്പിച്ച ഓട്ടോ തൊഴിലാളി ജോസിന് അനുമോദനം.അറുന്നൂറ്റിമംഗലം സ്വദേശി ജെറിൻ ജോൺ എന്ന വിദ്യാർത്ഥിയുടെ എടിഎം കാർഡും ഡ്രൈവിംഗ് ലൈസൻസും പാൻ കാർഡും പണവും അടങ്ങുന്ന പഴ്സ് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ കോഴിപ്പിള്ളിയിൽ വച്ചാണ് നഷ്ടപ്പെട്ടത്. ഓട്ടം പോവുകയായിരുന്ന തൊടുപുഴ മില്ലുംപടി സീമാസ് സ്റ്റാൻഡിൽ കിംഗ് ദാവീദ് എന്ന ഓട്ടോറിക്ഷ ഓടിക്കുന്ന പി ആർ ജോസിന് ലഭിച്ച പണമടങ്ങുന്ന പഴ്സ് കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. ജോസിനെ അനുമോദിച്ച് എ .എസ്. ഐ എം.ടിവിജയകുമാർ , സീനിയർ സിവിൽ പോലീസ് ഓഫീസർ എൻ .കെ ജയകുമാർ എന്നിവർ സംസാരിച്ചു.