കിഴക്കമ്പലം: ആലുവയിൽ നിന്നും കിഴക്കമ്പലം റൂട്ടിലേയ്ക്കുള്ള സർവ്വീസുകൾഒറ്റയടിയ്ക്ക് കെ.എസ്.ആർ.ടി.സി പിൻവലിച്ചു. പിന്നിൽ സ്വകാര്യ ബസ് ലോബിയുടെ ഇടപെടലാണെന്ന ആക്ഷേപമുയർന്നിട്ടുണ്ട്. ആലുവ - തൃപ്പൂണിത്തുറ, ആലുവ - കോലഞ്ചേരി, ആലുവ - മുവാറ്റുപുഴ എന്നീ റൂട്ടുകളിലാണ് കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയിരുന്നത്. ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിച്ചതോടെ സ്വകാര്യ ബസുകളുമായിമത്സരം പതിവായിരുന്നു.. അതിനിടെയാണ് ലാഭകരമല്ലാത്ത റൂട്ടിൽ ബസ് ഓടിക്കേണ്ടെന്ന എം.ഡി യുടെ സർക്കുലറിന് ചുവടു പിടിച്ച് ബസുകൾ നിർത്തിയത്. സോണൽ ഓഫീസിൽ നിന്നും നിർദ്ദേശം ലഭിച്ചതനുസരിച്ചാണ് നിർത്തിയതെന്നാണ് ഡിപ്പോ അധികൃതരുടെ വിശദീകരണം. ആലുവ കിഴക്കമ്പലം റൂട്ടിൽ സർവീസ് അവസാനിപ്പിക്കുകയാണെന്നും ഇനി മുതൽ സർവീസ് നടത്തേണ്ടതില്ലെന്നും കെ.എസ്.ആർ.ടി.സിയിൽ നിന്നും അറിയിച്ചതായി ബസ് ജീവനക്കാർ പറഞ്ഞു. കെ.എസ്.ആർ.ടി ബസ് സർവീസുകൾ പിൻവലിച്ചതോടെ ഊ റൂട്ടിൽ വീണ്ടും യാത്ര ദുരി
തമായി.
കഴുത്തറപ്പൻ മത്സരം
സ്റ്റോപ്പുകളിൽ നിന്നും കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാരെ കയറ്റാൻ സ്വകാര്യ ബസുകൾ അനുവദിക്കാത്തസംഭവം ഉണ്ടായിട്ടുണ്ട്. ഇതിനെ അതീജീവിച്ചാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ സർവീസ് നടത്തിയിരുന്നത്. സ്വകാര്യ ബസുകൾക്ക് കളക്ഷൻ വർദ്ധനവിനായി സൗകര്യമൊരുക്കാൻ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പണം നൽകാനുള്ള ശ്രമങ്ങളും നടന്നിരുന്നു
പിൻവലിച്ചത്എട്ട് കെ.എസ്.ആർ.ടി.സി ബസുകൾ
കളക് ഷൻ 8000 , 8500 വരെ
നടപടി സോണൽഓഫീസിൽ നിന്നുള്ള നിർദേശപ്രകാരം