തൃക്കാക്കര: കൊല്ലപ്പെട്ട ദേവികയും കുടുംബവും ദാരിദ്ര്യകടലിലായിരുന്നു ജീവിതം. വർഷങ്ങളായി
കാക്കനാട് അത്താണി മണ്ണോർക്കാട്ട്മൂല പത്മാലയം എന്ന ഒറ്റമുറിയും അടുക്കളയും മാത്രമുള്ള ആസ്ബസ്റ്റോസ് ഷീറ്റിട്ട വീട്ടിലാണ് അച്ഛൻ ഷാലനും അമ്മ മോളിയും അനുജത്തി രേവതിയും ഉൾപ്പെട്ട നാലംഗ കുടുംബത്തിന്റെ താമസം. വൃത്തിയുള്ള ഒരു കസേര പോലും ഇവിടെയില്ല.
ഷാലന് സ്ഥിരമായി ജോലിയില്ല. മോളി കലക്ടറേറ്റിൽ താൽക്കാലിക സ്വീപ്പർ ജോലിചെയ്ത് കിട്ടുന്നത് മാത്രമാണ് കുടുംബത്തിന്റെ വരുമാനം. കൊടിയ ദാരിദ്ര്യത്തിനിടയിലും എസ്.എൽ.എൽ.സിക്കും പ്ലസ് വണ്ണിനും ദേവിക മികച്ച വിജയം നേടിയിരുന്നു.