കോലഞ്ചേരി: ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് എം.ഒ.എസ്.സി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നേത്ര ചികിത്സ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. മെഡിക്കൽ സൂപ്രണ്ട് ഡോ.സോജൻ ഐപ്പ് ഉദ്ഘാടനം ചെയ്തു. ഫാ.ജോൺ കുര്യാക്കോസ്, നേത്ര ചികിത്സ വിഭാഗം മേധാവി ഡോ.ആർ ദീപ്തി, അസോസിയേറ്റ് പ്രൊഫ.ഡോ.സോമൻ മാണി തുടങ്ങിയവർസംസാരിച്ചു. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള ആയിരം സൗജന്യ തിമിര ശസ്ത്രക്രിയക്കുള്ള ആദ്യ നൂറു പേരെ ക്യാമ്പിൽ നിന്ന് തിരഞ്ഞെടുത്തു.