ചോറ്റാനിക്കര: ദേശീയ പോഷകാഹാര വാരാചരണത്തിന്റെ ഭാഗമായി ചോറ്റാനിക്കര ഗവ.ഹൈസ്ക്കൂളിൽ പോഷകാഹാര ബോധവത്ക്കരണവും പ്രദർശനവും നടത്തി പഞ്ചായത്ത് പ്രസിഡന്റ് രമണി ജനകൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ മോഹനരാജൻ അദ്ധ്യക്ഷത വഹിച്ചു.വിനോദ്കുമാർ, അംബിക കെ.എസ്.,ഷീല.എ.,അനുമോൾ.പി.സി, ഡോ ആതിര.പി.എന്നിവർ പ്രസംഗിച്ചു.പടിയാർ മെമ്മോറിയൽ മെഡിക്കൽ കോളേജ് എൻ.എസ്.എസ് വോളണ്ടിയേഴ്സും പങ്കെടുത്തു.