മൂവാറ്റുപുഴ: പോക്കറ്റിലിട്ടിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പരിക്കേറ്റയാൾക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ലെനോവ കമ്പനിയോട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം നി​ർദേശി​ച്ചു. ആരക്കുഴ ഞവരക്കാട്ട് വീട്ടിൽ ജോസഫ് ടോമിയാണ് ഹർജിക്കാരൻ.പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സ തേടിയതായി ഹർജിയിൽ പറഞ്ഞു. മാർക്കറ്റിൽ വിൽക്കുന്ന ഉല്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കമ്പനി ബാദ്ധ്യസ്ഥരാണെന്നും പൊട്ടിത്തെറിച്ച ഫോണിന്റെ ഗുണമേന്മ വിദഗ്ദ പരിശോധനയ്ക്ക് വിധേയമാക്കാത്തത് നീതികരിക്കാവുന്നതല്ലെന്നും ഫോറം നിരീക്ഷിച്ചു.ഹർജിക്കാരന് വേണ്ടി അഡ്വ.ടോം ജോസ് ഹാജരായി