കൊച്ചി: ഹോസ്പിറ്റാലിറ്റി പർച്ചേസ് മാനേജേഴ്‌സ് ഫോറം (എച്ച്.പി.എം.എഫ്) വാർഷിക സമ്മേളനം ഗ്രാൻഡ് ഹയാത്തിൽ ആരംഭിച്ചു. 13 ന് സമാപിക്കും.
പ്രൊക്യൂർമെന്റ് എക്‌സലൻസ് അവാർഡ് സമ്മേളനത്തിൽ വിതരണം ചെയ്യുമെന്ന് ഫോറം ചെയർമാൻ മോഹൻ ദേശ്പാണ്ഡെ, സ്ഥാപകനും ജനറൽ സെക്രട്ടറിയുമായ ഡോ. നിതിൻ ശങ്കർ നഗ്രാലെ, ഉപദേശക സമിതി അംഗം ജയ്ദീപ് ഗുപ്ത എന്നിവർ പറഞ്ഞു.
ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, യു.എ.ഇ എന്നിവിടങ്ങളിലെ 250 ലേറെ പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.