krdsa
കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ മൂവാറ്റുപുഴ താലൂക്ക് സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം പി.അജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: പിറവം നിയോജക മണ്ഡലം ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. ഇലഞ്ഞി വില്ലേജ് . പടിഞ്ഞാറെ അറ്റത്തുള്ള മണീട് വില്ലേജ്,എന്നി​വടങ്ങളി​ലുള്ളവർക്ക് താലൂക്ക് ആസ്ഥാനത്ത് എത്തുന്നതിന് കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട സ്ഥിതിയാണ് . മൂവാറ്റുപുഴ താലൂക്കിലെ തെക്ക്, പടിഞ്ഞാറ്, മദ്ധ്യഭാഗത്തുള്ള കൂത്താട്ടുകളം, ഇലഞ്ഞി, തിരുമാറാടി, ഓണക്കൂർ, മേമുറി, രാമമംഗലം, പിറവം, മണീട് വില്ലേജുകളും കണയന്നൂർ താലൂക്കിൽ ഉൾപ്പെട്ട മുളന്തുരുത്തി, കണയന്നൂർ, ആമ്പല്ലർ, എടയ്ക്കാട്ടുവയൽ, കൈപ്പട്ടൂർ എന്നീ വില്ലേജുകളും, കുന്നത്തുനാട് താലൂക്കിലെ തിരുവാണിയൂർ വില്ലേജും കൂട്ടിച്ചേർത്ത് താലൂക്ക് രൂപീകരിക്കണം.താലൂക്ക് സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം പി.അജിത്ത് ഉദ്ഘാടനം ചെയ്തു. .ഭാരവാഹികളായി എം.എ .വിജയൻ (സെക്രട്ടറി) സനൽ കുമാർ വി., എം.(ജോ. സെക്രട്ടറി), സതീഷ് സത്യൻ (പ്രസിഡന്റ്), പി.ടി.ഗിരിജാമോൾ (വൈസ് പ്രസിഡന്റ്), ബി.എൻ.രാജീവ് (ട്രഷറർ) എന്നിവരെ തി​രഞ്ഞെടുത്തു.