കൊച്ചി: ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ പ്രചാരണത്തിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ രാജ്ഭാഷാ കീർത്തി പുരസ്‌ക്കാരം തുടർച്ചയായ രണ്ടാം തവണയും സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിട്ടിയ്ക്ക് (എം.പി.ഇ.ഡി.എ) ലഭിച്ചു.
ന്യൂഡൽഹിയിൽ രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി അമിത് ഷായിൽ നിന്ന് എം.പി.ഇ.ഡി.എ ചെയർമാൻ കെ എസ് ശ്രീനിവാസ് പുരസ്‌ക്കാരം സ്വീകരിച്ചു.