postalday
ലോക തപാൽ ദിനത്തിൽ ഈസ്റ്റ് മാറാടി സ്കൂൾ വിദ്യാർത്ഥികൾ മാറാടിയിലെ ബ്രാഞ്ച് പോസ്റ്റ് ഓഫീസ് സന്ദർശിക്കുന്നു

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്.സ്കൂളിലെ വിദ്യാർത്ഥികൾ ലോക തപാൽ ദിനത്തിൽ ഈസ്റ്റ് മാറാടി ബ്രാഞ്ച് പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. പോസ്റ്റ് ഓഫീസിലെ വിവിധ സേവനങ്ങൾ പരിചയപ്പെടുകയും ജീവനക്കാരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയുംചെയ്തു. ഒപ്പം മധുരം നൽകുകയും ചെയ്തു. സാധാരണക്കാരന് ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ സന്ദേശം കൈമാറാൻ കഴിയാവുന്ന പോസ്റ്റ് കാർഡും, ഇൻലന്റും ആവശ്യത്തിനനുസരിച്ച് ലഭിക്കുന്നില്ലെന്നപരാതിയും നൽകി. മാറാടി ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ സണ്ണി എൻ ജോർജ്, ജി.ഡി.എസ് എം.ഡി ജോർജ് എംഇ, സ്കൂൾ പ്രിൻസിപ്പാൾ റോണി മാത്യു, പ്രോഗ്രാം ഓഫീസർ സമീർ സിദീഖി, പരീത് കുഞ്ഞ്, വിദ്യാർത്ഥികളായ അസിം സജി, നജാത്ത്, സ്നേഹ , ലിയ , മുഹമ്മദ് കൈഫ് തുടങ്ങിയവർ പങ്കെടുത്തു.