പറവൂർ : പ്രണയത്തകർച്ചയെ തുടർന്ന് കുറച്ചു ദിവസങ്ങളിലായി മിഥുൻ അസ്വസ്ഥനായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മിഥുനെയും വീട്ടുകാരെയും ഒക്ടോബർ എട്ടാംതീയതി കാക്കനാട് ഇൻഫോപാർക്ക് പൊലീസ് വിളിച്ചുവരുത്തി പ്രശ്നങ്ങൾ പരിഹരിച്ചതാണ്. പെയിന്റിംഗ് തൊഴിലാളിയായ മിഥുൻ അതിനുശേഷം ജോലിക്ക് പോയിട്ടില്ല. രാത്രി വളരെ വൈകിയാണ് കഴിഞ്ഞദിവസം വീട്ടിലെത്തിയതും.

ബുധനാഴ്ച രാവിലെ അമ്മയോട് രാത്രി വൈകിയേ വരൂവെന്ന് പറഞ്ഞാണ് പോയത്.

സ്കൂൾ പഠനത്തിനു ശേഷം കുറേക്കാലം മിഥുൻ ബംഗളൂരുവിൽ കടയിൽ ജോലി ചെയ്തിട്ടുണ്ട്. നാട്ടിൽ തിരിച്ചെത്തിയ ശേഷം പെയ്ന്റിംഗ് ജോലിക്കു പോയി. ബന്ധുക്കളിലും നാട്ടുകാർക്കിടയിലും ഇയാളെക്കുറിച്ച് മോശമായ അഭിപ്രായങ്ങളൊന്നുമില്ല.

ദേവികയുടെ അമ്മ വീട് പറവൂരിനടുത്ത് തത്തപ്പിള്ളിയിലാണ്. മിഥുന്റെ അമ്മയുടെ സഹോദരിയുടെ വീടും ഇവിടെയാണ്. ഇവിടെ വച്ചാണ് ഇരുവരും പരി​ചയപ്പെട്ടതും പ്രണയത്തി​ലായതും.

പറവൂർ ചെറിയപല്ലംതുരുത്തിലാണ് മിഥുന്റെ വീട്. തൂയിത്തറ, വലിയപല്ലംതുരുത്ത് എന്നിവിടങ്ങളിലും വാടകയ്ക്ക് താമസിച്ചിരുന്നു. മൂന്നു വർഷം മുമ്പ് കൂട്ടുകാട് സ്ഥിരതാമസമാക്കി. അയൽവാസി​കളുമായി​ ഒരു ബന്ധവും ഉണ്ടായി​രുന്നി​ല്ല. പിതാവ് ഉദയൻ സെക്യൂരിറ്റി ജീവനക്കാരനാണ്. അമ്മ: ഉദയ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.

സഹോദരി ശ്രുതി വിവാഹിതയാണ്.