മൂവാറ്റുപുഴ: .ഐ.ടി മുംബൈയുടെ നൂതന സാങ്കേതിക വിദ്യാ വിഭാഗത്തിന്റെ നേതൃത്വത്തിൽ പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നാഷണൽ റോബോട്ടിക്‌സ് ചാമ്പ്യൻഷിപ്പിന് (എൻ.ആർ.സി)തുടക്കമായി.ജില്ലാ പഞ്ചായത്ത് അംഗം എൻ.അരുൺ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി കെ ബഷീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം വി.എച്ച് ഷഫീക്ക്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ആർ.പത്മ, ഹെഡ്മിസ്ട്രസ് നിർമല എ.കെ , ഫൈസൽ മുണ്ടങ്ങാമറ്റം, സ്റ്റാലിന ഭായ്, ശ്രീജ.കെ.ഹരി, ട്രെയിനർമാരായ അബ്ദുൽ ബാസിത്, കെ .സോളമൻ തുടങ്ങിയവർ പ്രസംഗിച്ചു. ഐ.ഐ.ടി മുംബയുടെ നൂതന സാങ്കേതിക വിദ്യാഭ്യാസ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നാഷണൽ റോബോട്ടിക്‌സ് ചാമ്പ്യൻഷിപ്പ് രണ്ട് ദിവസങ്ങളിലായാണ് പേഴയ്ക്കാപ്പിള്ളി ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്നത്.വിജയിക്കുന്നവർക്ക് ഐ.ഐ.ടിയുടെ നേതൃത്വത്തിൽ മുംബൈയിൽ വച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാം. വിജയിക്കുന്ന ഓരോരുത്തർക്കും ഒരു ലക്ഷം രൂപയുടെ സമ്മാനമാണ് ലഭിക്കുന്നത്. ആറ് മുതൽ 12ാം ക്ലാസ്സ് വരെയുള്ള പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് മത്സരം . റോബോട്ടിക്‌സിന്റെ അടിസ്ഥാന പാഠങ്ങൾക്കൊപ്പം പ്രധാനപ്പെട്ട ആറുതരം റോബോട്ടുകൾ നിർമിക്കുന്ന വിധവും, റോബോട്ടിക്‌സ് കിറ്റും ഐ.ഐ,ടി മുംബൈയുടെ സർട്ടിഫിക്കറ്റുകളും ലഭിക്കും. മത്സരം ഇന്ന് സമാപിക്കും.