spaceweek
സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നടന്ന എഡ്യൂ സയൻസ് സമ്മേളനത്തിൽ പങ്കെടുത്ത പ്രഗതി അക്കാഡമിയിലെ വിദ്യാർത്ഥികൾ ഡയറക്ടർ ഡോ. ഇന്ദിരാജൻ, പ്രിൻസിപ്പൽ സുചിത്ര ഷൈജിനത് എന്നിവർക്കൊപ്പം.

പെരുമ്പാവൂർ : ലോക ഭൗമ വാരാഘോഷങ്ങളുടെ ഭാഗമായി സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നടന്ന എഡ്യൂ സയൻസ് സമ്മേളനത്തിൽ പ്രഗതി അക്കാഡമിയിലെ 20 വിദ്യാർത്ഥികൾ പങ്കെടുത്തു.
ശ്രീഹരിക്കോട്ട സീനിയർ സയന്റിസ്റ്റ് വിശ്വനാഥ ശർമ്മ നേതൃത്വം നൽകി. ശ്രീഹരിക്കോട്ട സ്‌പേസ് സെന്ററിലെ റോക്കറ്റ് ലോഞ്ചിംഗ് പാഡ്, റഡാർ സ്റ്റേഷൻ, മിഷൻ കൺട്രോൾ റൂം തുടങ്ങിയവ വിദ്യാർത്ഥികൾ സന്ദർശിച്ചു. ശാസ്ത്ര ലോകത്തെക്കുറിച്ച് അവബോധം മെച്ചപ്പെടുത്താൻ ലഭിച്ച അവസരമാണിതെന്ന് സ്‌കൂൾ പ്രിൻസിപ്പൽ സുചിത്ര ഷൈജിനത് പറഞ്ഞു.