അങ്കമാലി: അങ്കമാലി കാര്യവിചാര സദസിന്റെ 73- മത് സംവാദം ഇന്ന് നടക്കും. നിർമ്മൽ ജ്യോതി കോളേജിൽ വൈകിട്ട് 6ന് നടക്കുന്ന സംവാദത്തിൽ അസഹിഷ്ണതയുടെ അധികാര കേന്ദ്രങ്ങൾ എന്ന വിഷയം സൗദി അറേബ്യയിലെ ഇന്റർനാഷണൽ ഇന്ത്യൻ എംബസി സ്കൂൾ മുൻ പ്രിൻസിപ്പൽ പി.പി. അബ്ദുൾ റഹിം അവതരിപ്പിക്കും. തുറവൂർ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് കെ പി ജോസ് അദ്ധ്യക്ഷത വഹിക്കും.